NEWS HEADLINES

NATIONAL : ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നദ്ദയും, സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനും തുടരും INTERNATIONAL : ഇന്ത്യയുമായി യുദ്ധത്തിനില്ല, അനുനയനീക്കത്തിന് തയ്യാറെന്ന് പാകിസ്താൻ | യുദ്ധങ്ങൾ സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും | ചർച്ചക്ക് യുഎഇ മധ്യസ്ഥത വഹിക്കണം

KERALA WEATHER UPDATES

KERALA WEATHER

Tuesday, 17 January 2023

ഹോട്ടല്‍ ഭക്ഷണം കഴിച്ച 68 പേർക്ക് ഭക്ഷ്യവിഷബാധ, യുവതിയുടെ നില ഗുരുതരം

 


കൊച്ചി∙ എറണാകുളം പറവൂരിൽ മജ്‍ലിസ് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി. രണ്ടു കുട്ടികൾ ഉൾപ്പടെ 28 പേരെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ ചെറായി സ്വദേശിനി ഗീതുവിനെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി.

20 പേര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇവിടെ നിന്നും ഭക്ഷണം കഴിച്ചവർ മറ്റു ജില്ലകളിലും ചികിത്സ തേടിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ 9 പേർ കുന്നുകര എംഇഎസ് കോളജിലെ വിദ്യാർഥികളാണ്. കൂടുതൽ പേർക്കു ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ടെന്നാണ് വിവരം.

ഇന്നലെ വൈകിട്ടു ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛർദിയെയും വയറിളക്കത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഴിമന്തി റൈസ് മാത്രം കഴിച്ചവർക്കു പ്രശ്നമില്ല. മാംസം ഭക്ഷിച്ചതാണ് ആരോഗ്യപ്രശ്നമുണ്ടാക്കിയത് എന്നാണ് സൂചന.